സൈ​ന്യം ഒ​റ്റ​യ്ക്കൊ​രി​ട​ത്തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി..!!

രാ​ജ്യ​ത്ത് ഒ​രി​ട​ത്തും സൈ​ന്യം മാ​ത്ര​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. സി​വി​ല്‍ ഭ​ര​ണ സം​വി​ധാ​ന​ത്തെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് സൈ​ന്യ​ത്തി​ന്‍റെ ചു​മ​ത​ല. സൈ​ന്യ​ത്തി​നു ഒ​റ്റ​യ്ക്കു ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​വു​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സൈ​ന്യ​വും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ചേ​ര്‍​ന്നാ​ണ് ദു​ര​ന്ത​മു​ഖ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​തു ത​ന്നെ​യാ​ണ് മു​മ്ബു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ത്തി​ലും രാ​ജ്യ​മൊ​ട്ടാ​കെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ആ​സാ​മി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും ഗു​ജ​റാ​ത്തി​ലും മ​റ്റും ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ള്‍ അ​തു ക​ണ്ട​താ​ണ്. നാ​ടി​നെ അ​റി​യു​ന്ന​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ഏ​കോ​പി​പ്പി​ക്കു​ക​യും സൈ​ന്യം സ​ഹാ​യി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ജ​ന​സാ​ന്ദ്ര​ത ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യം അ​റി​യു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു മാ​ത്ര​മേ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നാ​കൂ എ​ന്നാ​ണ് ക​ണ്ട​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രും സൈ​ന്യ​വും ഒ​ന്നി​ച്ചാ​ണ് ദു​ര​ന്ത​മു​ഖ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച​ത്. പ്ര​ള​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ മ​റ​ന്ന് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ദു​ര​ന്തം ഉ​ണ്ടാ​വു​മ്ബോ​ള്‍ ജ​ന​ങ്ങ​ളി​ല്‍‌ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ക എ​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബാ​ല​പാ​ഠ​മാ​ണ്. ഇ​തു മ​റ​ന്നാ​ണ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഇ​ത്ത​രം ഇ​ട​പെ​ട​ല്‍ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അ​വ​സാ​നി​പ്പി​ക്ക​ണം. എ​ല്ലാ​വ​രും ഓ​ര്‍​മി​ക്കേ​ണ്ട​ത് നാം ​ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​വി​ലാ​ണെ​ന്നാ​ണ്. ഇ​തി​നെ ഒ​ന്നാ​യി നി​ന്ന് നേ​രി​ട​ണം. അ​പ​സ്വ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*