റൊണാള്‍ഡോ ഇല്ലാതെ റയല്‍ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു..!!

ക്രിസ്റ്റ്യാനോ യുഗത്തിനു ശേഷം റയല്‍ മഡ്രിഡ്  ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു. യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റയല്‍ ഇന്ന് അയല്‍ക്കാരായ അത്‌ലറ്റിക്കോയെ നേരിടും. സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി ചുമതലയേറ്റ പരിശീലകന്‍ ജുലെന്‍ ലോപ്പറ്റെഗിക്ക് കീഴില്‍ റയലിന്റെ ആദ്യ മത്സരപ്പോരാട്ടംകൂടിയാണിത്. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലുള്ള വാര്‍ഷിക പോരാട്ടമാണ് യുവേഫ സൂപ്പര്‍ കപ്പ്. കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടി റയല്‍ ഹാട്രിക് നേട്ടം തികച്ചിരുന്നു. യൂറോപ്പ് ലീഗ് കിരീടം ചൂടിയ അത്‌ലറ്റിക്കോ ലാ ലിഗയില്‍ റയലിന് മുന്നിലായി രണ്ടാം സ്ഥാനത്തുമെത്തി.

അതേസമയം, കഴിഞ്ഞ തവണ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ പിന്തള്ളി റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിയിരുന്നു. റയലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന രണ്ടാം പാദം സമനിലയില്‍ അവസാനിച്ചതോടെയാണ് റയലിന്റെ മുന്നേറ്റം. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. റയലിനായി കരിം ബെന്‍സേമ (11, 46) ഇരട്ടഗോള്‍ നേടി. ജോഷ്വ കിമ്മിച്ച് (3), ഹാമിഷ് റോഡ്രിഗസ് (62) എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകള്‍.

ഇതോടെ, ബയണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ നേടിയ വിജയം റയലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ആദ്യപാദത്തില്‍ 2-1ന്റെ ലീഡ് നേടിയ റയല്‍, ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ലിവര്‍പൂള്‍-എ.എസ്. റോമ മത്സര വിജയികളുമായിട്ടാകും റയലിന്റെ കലാശപ്പോരാട്ടം. ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടി ചരിത്രം കുറിക്കാനാണ് റയലിന്റെ ശ്രമം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*