രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു,അവശ്യസാധനങ്ങള്‍ എത്തിച്ചുതുടങ്ങി…

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സേനകള്‍ ഒരുമിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വസ്ത്രം എത്തിക്കുന്നു.ഭക്ഷണം, മരുന്ന് അതത് സമയത്ത് എത്തിച്ച്‌ നല്‍കണം. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ സജീകരിക്കാനും തീരുമാനിച്ചു.ദുരന്ത നിവാരണത്തിന് ദേശീയ ദുരന്തപ്രതികരണ സേനയുടെയും എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെയും കൂടുതല്‍ യൂണിറ്റുകള്‍ ലഭ്യമാക്കി.

എല്ലാവരേയും കഴിവതും വേഗത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ച്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു.വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷിക്കാനും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചുതൃശൂര്‍ കളക്റ്ററേറ്റിലെത്തിയ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി,കൃഷി വകുപ്പു മന്ത്രി ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ജില്ലാ കളക്റ്റര്‍ , ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*