രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്:പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ച്ച കേ​സായതുകൊണ്ട് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍…

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഏ​ഴു പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ച്ച കേ​സാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യും പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തു.

കേ​സി​ല്‍ പ്ര​തി​ക​ളു​ടെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് ആ​രാ​യു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ലി​നെ തു​ട​ര്‍​ന്ന് സു​പ്രീം കോ​ട​തി ന​ട​പ​ടി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് 2015 സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*