രാജസ്ഥാനില്‍ മാറ്റത്തിന്‍റെ തുടക്കമാവും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന്  സച്ചിന്‍ പൈലറ്റ്. 

രാജസ്ഥാനില്‍ മാറ്റത്തിന്‍റെ തുടക്കമാവും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന് സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന൦ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ഉത്സാഹം ജനിപ്പിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തുടക്കമാവും സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ രാജസ്ഥാന്‍ യാത്രാ സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്, അദ്ദേഹം പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായതിനുശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ എത്തുന്നത്‌.  ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണര്‍വ്വു പകരുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*