പവര്‍ ബാങ്ക് പെട്ടിത്തെറിച്ചു,ഉപഭോക്താവിന് നഷ്ട്ടപരിഹാരം നല്‍കാന്‍ കോടതിവിധി…

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി.

1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചി ന്റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്റെ യുഎസ്ബി പ്ലോട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി നല്‍കണമെന്നും അങ്കിത് സ്‌നാപ്ഡീലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി ഇത് വിസമ്മതിക്കുകയാണ് ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*