പെരിയാര്‍ കരകവിഞ്ഞു,ആലുവയില്‍ കനത്തമഴ,രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു…

പെരിയാര്‍ കര കവിഞ്ഞതോടെ വെള്ളത്തില്‍ മുങ്ങിയ ആലുവയിലെ പല ഭാഗങ്ങളിലും ഇനിയും ആയിരക്കണക്കിനാളുകള്‍ കുടുങ്ങി കിടക്കുന്നു. ഇവിടുത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

മൂടിക്കെട്ടിയ അന്തരീക്ഷവും ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കരസേന, മല്‍സ്യബന്ധന തൊഴിലാളികളും അവരുടെ ബോട്ടുകള്‍ ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ പുലര്‍ച്ചെ മുതല്‍ കര്‍മ്മനിരതരായി രംഗത്തുണ്ട്.

പൂര്‍ണമായും മുങ്ങിയ ആലുവ മണപ്പുറത്തിന്റെ ഭാഗങ്ങളില്‍ ഫ്‌ലാറ്റുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയാണ്. പലരും അവശരാണ്. ഇതുവരെ ഇന്ന് ഇരുനൂറിലേറെ പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു. കടുങ്ങല്ലൂര്‍, ദേശം തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങികിടക്കുകയാണ്. പെരിയാറിന്‍റെ ഒഴുക്ക് കുറഞ്ഞത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*