പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിയുടെ ഹെഡ് മസാജ്- വീഡിയോ വൈറലാകുന്നു..!!

ഇന്ത്യയുടെ ഏകദിന വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണി കളിച്ചുവന്ന വഴിയൊക്കെ ക്രിക്കറ്റ് ആരാധകര്‍ക്ക് മനപാഠമാണ്. ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുന്‍പ് റെയ്ല്‍വെ ജീവനക്കാരനായിരുന്ന കഥയൊക്കെ കുട്ടികള്‍ക്ക് പോലും അറിയാം. പിന്നീട് ഇന്ത്യക്ക് ലോകകപ്പ് ഉയര്‍ത്തിയിട്ടും പഴയകാലത്തെ സൗഹൃദങ്ങളോ ബന്ധങ്ങളോ ധോണി മറന്നിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം അതിന്റേതായ വില കൊടുക്കുന്ന താരം തന്നെയാണ് ധോണി. അതിന്റെ മറ്റൊരു ഉദാഹരണം കൂടി ഇന്നലെ ധോണി തന്റെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു.

പഴയകാലത്തെ ഒരു കാര്യം പറഞ്ഞുക്കൊണ്ടാണ് ധോണിയുടെ പോസ്റ്റ് തുടങ്ങുന്നത്…

റാഞ്ചിക്ക് ചുറ്റും മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് അവിടെ എപ്പോള്‍ വേണമെങ്കിലും വരാമായിരുന്നു. എന്നാലിപ്പോള്‍, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍കൂടി ഇവിടെ വന്നപ്പോള്‍ അത്രയും കാലം പിറകോട്ട് പോയത് പോലെ. സൗജന്യമായിട്ട് ഹെഡ് മാസാജ് ചെയ്യുന്നത് പോലെയാണിതെന്നും പറഞ്ഞാണ് ധോണി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അവധികാലം ആസ്വദിക്കുകയാണ് ധോണി. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിലാണ് ധോണിക്ക് ഇനി കളിക്കേണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*