പശുവ്യാപാരിയെ തല്ലിക്കൊന്നു,വിറ്റ പശുക്കളില്‍നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെന്ന് പരാതി…

രാജസ്ഥാനില്‍ പശുവ്യാപാരിയെ തല്ലിക്കൊന്നു. രാജസ്ഥാനിലെ കോട്ട ജില്ലയില്‍ പശു വ്യാപാരിയായ ധനലാല്‍ ഗുജറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ വിറ്റ പശുക്കളില്‍നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശ് ഗുജറെ പൊലീസ് തിരയുകയാണ്. ഇയാള്‍ ഒളിവിലെന്നാണ് വിവരം.ബുധനാഴ്ച്ച വൈകിട്ട് മര്‍ദനമേറ്റ ധനലാല്‍ രാത്രി കോട്ട ആശുപത്രിയിലാണ് മരിച്ചത്. ധനലാലിന്റെ മകന്‍ വിറ്റ പശുക്കളില്‍ നിന്നും പാല്‍ ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ധനലാലിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*