ഒരു ലിറ്റര്‍ വെള്ളത്തിന് 60രൂപ; കിലോ അരിക്ക് 100: പ്രളയത്തെ ചില കച്ചവടക്കാര്‍ മുതലെടുക്കുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍..!!

പ്രളയക്കെടുതിയെ നേരിടാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ ചില കച്ചവടക്കാര്‍ ഈ ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് വന്‍വില ഈടാക്കിക്കൊണ്ടാണ് കച്ചവടക്കാര്‍ ഇത് മുതലെടുക്കുന്നത്.

ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപവരെയും കിലോ അരിക്ക് 100രൂപവരെയും ഈടാക്കുന്നുണ്ടെന്നാണ് രക്ഷാദൗത്യത്തിന് ഇറങ്ങിയവര്‍ പറയുന്നത്. ക്യാമ്പിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്നാണ് പരാതി.

എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകൡലേക്കാണെന്ന് പറഞ്ഞിട്ടും ഇവര്‍ വില വര്‍ധിപ്പിക്കുകയാണെന്നാണ് വളണ്ടിയര്‍മാര്‍ പറയുന്നത്. അതേസമയം, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനാണ് കേരളാ പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*