ഓഹരി വിപണിയില്‍ മുന്നേറി അറ്റ്‌ലസ് ജ്വല്ലറി,ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരിയുടെ വില 285 ആയി ഉയര്‍ന്നു…

ചില കാരണങ്ങളാല്‍  അറ്റ്‌ലസ് ജ്വല്ലറി എന്ന സ്ഥാപനം തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരുന്നു. പക്ഷെ ജയില്‍മോചിതനായി വെറും രണ്ടു മാസം തികയുമ്പോഴേക്കും കുതിച്ചുയരുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.കൈവിട്ടുപോയ ബിസിനസ്സും സമ്പാദ്യവുമെല്ലാം തിരിച്ചുപിടിക്കുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.

അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വാര്‍ത്തകളാണ് ഓഹരി രംഗത്തു നിന്നും വരുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ ജ്വല്ലറിയ്ക്കാണ് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരിയുടെ വില 285 ആയി ഉയര്‍ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*