ഓഹരി വിപണി:സെന്‍സെക്‌സ് 38,000 കടന്നു…

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെന്‍സെക്‌സ് 117.47 പോയിന്റ് ഉയര്‍ന്ന് 38,005ലും, നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് മികച്ച നേട്ടത്തില്‍.ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര, ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചത്.ബിഎസ്‌ഇയിലെ 1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 542 ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*