ജീവൻ യാചിച്ച്‌ നൂറുകണക്കിനു കോളുകൾ, ഇത്‌ കേരളത്തിൽ അസാധാരണ സംഭവം!!

റാന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ആളുകൾ കുടിങ്ങി കിടക്കുകയാണ്.6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ സ്ത്രീകളും വൃദ്ധരും വരെയുള്ള നൂറു കണക്കിന് ആളുകൾ ജീവനും കൈയിൽ പിടിച്ചാണ് നിൽക്കുന്നത്.

വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറുകയാണ്. രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം കുടുങ്ങിയിരിക്കയാണു ഞങ്ങളെ എങ്ങിനെയെങ്കിലും രക്ഷിക്കൂ. മൊബൈല്‍ ഫോണുകളും ഇപ്പോള്‍ ഓഫാകും. ഇനി വിളിക്കാന്‍ പറ്റിയെന്നു വരില്ലാ കൈവിടരുത് എങ്ങനെ എങ്കിലും രക്ഷിക്കണം.

ഇങ്ങനെ നൂറു കണക്കിന് കോളുകൾ ഇന്നലെ രാത്രി മുതൽ മാധ്യമങ്ങളിലേക്കു വരുന്നത്.നാട്ടിൽ തന്നെ പലരെയും ബന്ധപ്പെട്ടിട്ടും ആരും എത്തി ചേർന്നിട്ടില്ല ഈ അവസ്ഥയിൽ അവസാന മാർഗ്ഗം ആണ് മാധ്യമങ്ങളെ തേടി ഈ ഫോൺ കോളുകൾ വരുന്നത്.

കഴിഞ്ഞ 2 ദിവസങ്ങൾ ആയി വൈദ്യുതി വിച്ഛേദിക്കപെട്ട് കിടക്കുകയാണ്.മൊബൈൽ ചർജു തീർന്നു ഓഫ് ആയിരിക്കുന്നു.വിദേശ്ത്തുള്ള മക്കൾക്ക് വീട്ടുകാരെ ബന്ധപ്പെടാൻ സാധിക്കാതെ പലരും മാധ്യമങ്ങളിൽ ബന്ധപ്പെടുന്നു. മാതാപിതാക്കളുടെ അവസ്ഥ അറിയാതെ അവർ പരിഭ്രാന്തർ ആണ് കുടുങ്ങി കിടക്കുന്ന പലർക്കും ഭക്ഷണം ഇല്ലാതെ ആകെ അവശരാണ്.

പലരും പ്രായമുള്ളവരും രോഗികളും. ആരെങ്കിലും എത്തി രക്ഷിക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇവർ. രക്ഷാപ്രവർത്ഥനത്തിൽ പങ്കെടുക്കുന്ന പോലീസും സേനയും കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തി രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*