ഞങ്ങളെ തൊടരുത്; രക്ഷകരായ മത്സ്യത്തൊഴിലാളികളോട് ജാതീയ വിവേചനം; കേരളത്തിന്റെ സൈന്യം അനുഭവിച്ചത് ജാതീയ പീഡനം..!

മഹാ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചെടുക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് വാഴ്ത്താത്ത നാവുകളില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തങ്ങളുടെ മനോധൈര്യവും ആത്മവീര്യവും കൊണ്ട് മറികടന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ആയിരക്കണക്കിന് ജീവനാണ് അവരുടെ കരങ്ങളിലൂടെ കരയണഞ്ഞത്.

എന്നാല്‍ പ്രബുദ്ധരായ കേരളീയരില്‍ നിന്നും എന്നും വിവേചനം ഏറ്റവാങ്ങിയിരുന്നവര്‍ക്ക് ദുരന്തമുഖത്തും അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കൊല്ലത്തുള്ള മരിയണ്‍ ജോര്‍ജ് എന്ന മത്സ്യതൊഴിലാളി തന്റെ ജീവന്‍ പണയപ്പെടുത്തി പത്തടി പൊക്കമുള്ള വെള്ളത്തില്‍ പതിനേഴു പേര്‍ അടങ്ങുന്ന ബ്രാഹ്മിണ്‍ കുടുംബത്തെ രക്ഷിക്കാനായി ബോട്ട് അടുപ്പിച്ചു. അന്നേരം അവര്‍ പറഞ്ഞത് ‘ഇത് ക്രിസ്ത്യാനികളുടെ ബോട്ടല്ലേ? ഞങ്ങളിതില്‍ കേറില്ല’ എന്നായിരുന്നു.

അഞ്ചു മണിക്കൂറിന് ശേഷം വീണ്ടും അത് വഴി പോയപ്പോള്‍ അതേ കുടുംബം നിലവിളിക്കുന്നത് കണ്ട് ബോട്ട് അടുപ്പിച്ചപ്പോള്‍ പറഞ്ഞത്: ‘ഞങ്ങള്‍ കേറാം, പക്ഷേ ഞങ്ങളെ തൊടരുതെന്നായിരുന്നു’

എന്നാല്‍ മരിയൻ്റെ നല്ല മനസ്സ് കൊണ്ട് മാത്രം അവര്‍ ജീവിച്ചിരിപ്പുണ്ട്. നൂറ്റമ്പത് പേരെ രക്ഷിച്ച് അവസാനം അദ്ദേഹത്തിന്റെ ബോട്ട് കേട് വന്ന് പോയി. സംഭവത്തെക്കുറിച്ച് മരിയന്‍ ജോര്‍ജ് പറയുന്നത് ഇങ്ങനെ : ‘ഇവരൊക്കെ പണ്ടും ഇങ്ങനെ തന്നെയാണ്. പക്ഷേ ഇങ്ങനൊരു അവസ്ഥയില്‍ പറയുമെന്ന് വിചാരിച്ചില്ല ‘, മരിയന്‍ ജോര്‍ജ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*