ഞാന്‍ തോക്ക് ചൂണ്ടിയത് മോഹന്‍ലാലിന് എതിരെയെല്ല; മുഖ്യമന്ത്രിക്കും സമൂഹത്തിനുമെതിരെ:അലന്‍സിയര്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ പ്രതീകാത്മകമായി തോക്ക് ചൂണ്ടി പ്രതിഷേധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ അലയന്‍സിയര്‍.

തന്റെ പ്രതിഷേധം ഒരിക്കലും മോഹന്‍ലാലിന് നേരെ ആയിരുന്നില്ലെന്നും താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു.  മോഹന്‍ലാലിന് നേരെ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണെന്നും താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ;

”അത് അട്ടര്‍ നോണ്‍സണ്‍സ് ആണ്..അട്ടര്‍ നോണ്‍സണ്‍ ആയിട്ടുള്ള വാര്‍ത്തയാണ് ആ സാധനം. വളരെ സര്‍ക്കാസത്തോടെ ചെയ്തുപോയ, ഒരു, വളരെ..ഒരു ഫങ്ഷനില്‍ നമ്മള്‍ ഒരു കുട്ടിക്കളി കാണിക്കില്ലേ.. ചിലപ്പോള്‍ ഒരു അര്‍ത്ഥം ഉണ്ടാകും. ആ അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തതുമാണ് ആ സാധനത്തില്‍ എനിക്ക് പറയാനുള്ളത്.

ഞാന്‍ മോഹന്‍ലാലിനെതിരെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വെടിവെച്ചിട്ടില്ല. നിങ്ങള്‍ എഴുതിക്കോ.. ഞാന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും എതിരെയാണ് ഞാന്‍ വെടിവെച്ചത്. നമ്മുടെ സൊസൈറ്റിക്ക് നേരെയാണ് ഞാന്‍ വെടിവെച്ചത്.

എന്തിനാണ് ഒരു മനുഷ്യന്‍ പീഡിപ്പിക്കപ്പെടേണ്ടി വരുന്നത്. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍, അതിന്‍ മുഴുവന്‍.. ഇനി ഇതൊന്നും പറ്റുന്നില്ലെങ്കില്‍ ഞാന്‍ രാജിവെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു വളരെ ക്രിട്ടിക്കലായിട്ടുള്ള ഒരു സ്‌പേസിലാണ് ഈ അവാര്‍ഡ് വിതരണം നടക്കുന്നത്. ആ അവാര്‍ഡ് വിതരണത്തിലുള്ള എന്റെ വിയോജിപ്പെന്നല്ല ഞാന്‍ പറഞ്ഞത്. അതിലുള്ള യോജിപ്പാണ്. മുഖ്യമന്ത്രി പോലും സേഫ് അല്ല. ഇവിടുത്തെ സാംസ്‌ക്കാരിക നായകരൊക്കെ ഒപ്പിട്ടുകഴിഞ്ഞാലുണ്ടല്ലോ തീര്‍ന്നുപോകും…

ആ വെടി,(ചിരി) നമുക്ക് നമ്മുടെ മുന്‍പിലേക്ക് വരുന്ന വെടിയാണ്. എന്റെ കയ്യിലൊരു തോക്കുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി മരിച്ചേനെ നാളെ…കേള്‍ക്കുന്നുണ്ടോ.. അത്ര അര്‍ത്ഥശൂന്യമാണ് ആ പ്ലേ. നിങ്ങള്‍ നിങ്ങള് ജീവിക്കുന്ന സൊസൈറ്റിയില്‍ നിങ്ങള്‍ ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ എവിടേയും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു പ്ലേ എങ്കിലും ചെയ്യൂ.. ഞാനൊരു നാടകക്കാരനായതുകൊണ്ട് അത്രയും ചെയ്തു എന്നേയുള്ളൂ. ഇത് ലാലേട്ടനെതിരെയുള്ള എഗെയിന്‍സ്റ്റ് ആയിട്ടുള്ള പ്രൊട്ടസ്റ്റല്ല. ആ വേദിയിലിരുന്ന, സദസിലിരുന്ന നമ്മുടെ സൊസൈറ്റിക്ക് നേരെയുള്ള പ്രതിഷേധമാണ് ഞാന്‍ കാണിച്ചത്”- അലയന്‍സിയര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*