“ഞാന്‍ എതിര്‍ത്തപ്പോള്‍ അയാള്‍ കാര്‍ ലോക്ക് ചെയ്തു”; ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി സുകന്യ..!!

ഓല ഷെയര്‍ ക്യാബ് ഡ്രൈവര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സുകന്യ കൃഷ്ണ. സുകന്യയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഡ്രൈവര്‍ ജഗദീഷ് ആറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബെംഗളൂരുവിലെ കോറമംഗലയില്‍ നിന്നും മഡിവാളക്ക് പോകുന്നതിനായി ഇന്നലെ രാത്രിയാണ് സുകന്യ ഒാല ഷെയര്‍ ക്യാബ് ബുക്ക് ചെയ്തത്.

ഒാല ഷെയര്‍ ക്യാബില്‍ സ്ഥിരം സഞ്ചരിക്കുന്ന സുകന്യ പതിവ് പോലെ യാത്രാക്കൂലി ഒാല മണി വാലറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ പണം കയ്യില്‍ തരുകയോ പേടിഎം വഴി അയക്കുകയോ വേണമെന്ന് ഡ്രൈവര്‍ സുകന്യയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഒരു യാത്രക്ക് രണ്ടു തവണ പണമടക്കാന്‍ കഴിയില്ലെന്ന് ഡ്രൈവറോട് വ്യക്തമാക്കിയതോടെയാണ് ദുരനുഭവങ്ങളുടെ ആരംഭമെന്ന് സുകന്യ.

ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതോടെ ഒാലയുടെ പ്രതിനിധിയുമായി സുകന്യ സംസാരിക്കാന്‍ ശ്രമിച്ചു. ഇത് തടയാനായി ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ ഊടുവഴികളിലൂടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നതായി സുകന്യ പറഞ്ഞു.

olaവീടിനടുത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ ദുരെയുള്ള സിംഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ച് ആള്‍ക്കാരെക്കൂട്ടി വാഹനത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു സുകന്യ. രാത്രി 10 മണിയോടെ സുഹൃത്തുമായി ചെന്ന് പൊലീസ് സ്റ്റേഷനില്‍ സുകന്യ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*