മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്…

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ സംഭരിക്കുകയാണ്. സെക്കന്‍ഡില്‍ 5726 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്.

മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ 134.40 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ട് ആറ് മണിയോടെ 135 അടിയിലെത്തി.142 അടിയാണ് ഡാമിന്റെ സംഭരണശേഷി. ഇതില്‍ നിന്നും 2005 ഘന അടി ജലമാണ് തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 2600 ഘനയടി വെള്ളമാണ് പരമാവധി കൊണ്ടുപോകാന്‍ കഴിയുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*