മോമോ ഗെയിം; കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി പോലിസ്..!!

തരംഗമാകുന്ന കൊലയാളി ഗെയിം മോമോയ്ക്കെതിരെ കേരള പൊലീസ്. നിരവധി യുവാക്കളുടെ ജീവൻ അപഹരിച്ച ബ്ലൂവെയിൽ ഗെയിമിനു ശേഷമാണ് മോമോ ഗെയിം ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. മോമോ ഗെയിമിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് അറിയിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.

കേരളത്തിൽ ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഒന്നും സംഭവിക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ സൈബർസെല്ലിലോ സൈബർഡോമിനെയോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ചില സാമൂഹിക വിരുദ്ധർ സാഹചര്യം മുതലെടുത്തു മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിനായി മോമോ എന്ന പേരിൽ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ അയച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മോമോ ചാലഞ്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗെയിം ക‍ഴിഞ്ഞ ആ‍ഴ്ചയിലാണ് സൈബര്‍ ഇടങ്ങളില്‍ വന്നു തുടങ്ങിയത്. താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കും. പിന്നീട് മെസ്സേജുകളും മറ്റ് പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും.

ഇത് പലരിലും ആത്മഹത്യാ പ്രവണതയുണ്ടാക്കുമെന്ന് സൈബര്‍ വിദഗ്ദര്‍ പറഞ്ഞു. മോമോ ചാലഞ്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗെയിം ക‍ഴിഞ്ഞ ആ‍ഴ്ചയിലാണ് സൈബര്‍ ഇടങ്ങളില്‍ വന്നു തുടങ്ങിയത്. താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കും.പിന്നീട് മെസ്സേജുകളും മറ്റ് പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണതയുണ്ടാക്കുമെന്ന് സൈബര്‍ വിദഗ്ദര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*