വയനാട്ടിലെ ഊരുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്ക് സഹായവുമായി ലാലേട്ടന്‍..!!

പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായഹസ്‍തവുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് മോഹൻലാല്‍. വയനാട്ടിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.

മോഹൻലാലിന്റെ വാക്കുകള്‍ 

ഒരു നൂറ്റാണ്ടിനിടയ്‍ക്ക് കേരളം കണ്ട മഹാപ്രളയത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുകയും അവരുടെ പുനരാധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍. എന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ പരിശ്രമം. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കും . do for kerala

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*