മഴക്കെടുതി: സ്ഥലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും…

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഓഫിസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫിസ് മേധാവികള്‍ ഉറപ്പു വരുത്തണം.

സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കണം. എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ നമ്ബരും ഇന്ന് (ഓഗസ്റ്റ് 19) വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ നല്‍കണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*