മഴക്കെടുതി: കേരളത്തിന് സഹായവുമായി തമിഴ് സൂപ്പര്‍ നായക സഹോദരങ്ങള്‍…

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങളുമായി തമിഴ്താരങ്ങളും. നടന്‍മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയുമാണ് മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും.കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*