ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ചെയ്തത് ; അതിനു പ്രത്യേകിച്ച്‌ എനിക്കൊരു ക്രെഡിറ്റും വേണ്ട; ടോവിനോ തോമസ്..!!

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് ഇറങ്ങാന്‍ ഒരുപാട് ആള്‍കാര്‍ ഉണ്ടായിരുന്നു. ആരും ഒരു വേര്‍തിരിവും ഇല്ലാതെ ജാതിയോ മതമോ നോക്കാതെ ഇതിനു വേണ്ടി ഇറങ്ങി. ഞാന്‍ ഒരു സിനിമ നടന്‍ ആയതു കൊണ്ട് ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്ക് എനിക്ക് ഒരു സ്പെഷ്യല്‍ ക്രെഡിറ്റും വേണ്ട. സ്വന്തം ജീവന്‍ പണയം വച്ച മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ ഉണ്ട്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട. ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങി നമ്മെ വിട്ടു പിരിഞ്ഞവര്‍ , നേവി, മല്‍സ്യത്തൊഴിലാളികള്‍ അങ്ങനെ എല്ലാരും ഒറ്റകെട്ടായി നിന്നാണ് ഈ പ്രവര്‍ത്തനം നടത്തിയത്.’ ടോവിനോ ഫേസ്ബുക് ലൈവില്‍ പറയുന്നു.

ഇതിനിടയില്‍ ആരും ഫെയ്ക് ന്യൂസുകള്‍ പരത്തരുതെന്നും കര്‍മ്മ എന്നൊരു കാര്യമുണ്ട് അത് നിങ്ങളെയും തേടി വരുമെന്നും ടോവിനോ ഓര്‍മിപ്പിക്കുന്നു. ക്യാമ്ബുകളില്‍ ഫുഡുകള്‍ വേസ്റ്റ് ആകുന്നു, അതിനു വേണ്ടിയുള്ള വഴികളും ടോവിനോ ലൈവില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*