മത പരിവര്‍ത്തനംനടത്തിയെന്ന പേരില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമയ്ക്കെതിരെ അന്വേഷണം..

യുവതികളെ മത പരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്കയച്ചെന്ന പരായിയില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെതിരെ എന്‍ഐഎ അന്വേഷണത്തിനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാന്‍ യൂസഫിനെതിരെ എന്‍ഐഎ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അല്‍ഷിഫ ആശുപത്രിയുടെ മറവില്‍ ഷാജഹാന്‍ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കയറ്റി അയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു.ഈ പരാതി എന്‍ഐഎയ്ക്ക് കൈമാറുകയും ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വൈക്കം സ്വദേശിനിയായ യുവതിയെ ഷാജഹാന്‍ മതപരിവര്‍ത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിവിട്ടതായി എന്‍ഐഎ കണ്ടെത്തിയതോടെയാണ് ഷാജഹാനെതിരെ ശക്തമായ അന്വേഷണം നടത്താന്‍ എന്‍ഐഎ തീരുമാനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*