മരുന്നുകള്‍ ഇല്ല; മെഡിക്കല്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം..!!

ക്യാമ്ബുകളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കാന്‍ മരുന്നുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ പലരും അവശരായ അവസ്ഥയിലാണ്.

എറണാകുളം ജില്ലയില്‍ പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആരോഗ്യവകുപ്പില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തേ ആരോപിച്ചിരുന്നു. മരുന്നു കിറ്റുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. രംഗം കൂടുതല്‍ വഷളാകുന്നെന്ന് മനസിലാക്കിയതോടെയാണ് ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*