പ്രളയ ദുരിതം: മലയാളികള്‍ക്ക് കയ്യടിച്ച് ലോകം; ആരുടേയും സഹായത്തിന് കാത്തുനിൽക്കാതെ ഒത്തൊരുമയോടെ നേരിട്ടതിന് അനുമോദനം..!!

പ്രളയദുരന്തത്തെ സ്വന്തം കൈകളാല്‍ തടഞ്ഞ് നിര്‍ത്തിയ മലയാളികള്‍ക്ക് കയ്യടിച്ച് അനേകായിരങ്ങള്‍. പ്രധാനമന്ത്രിയുടെ ട്വീറ്റിലും മലയാളികള്‍ കാണിക്കുന്ന ഒത്തൊരുമയും സേവന മനോഭാവവും എടുത്തു പറഞ്ഞിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും ദുരന്തം നേരിട്ട മലയാളികളെ ആവോളം പുകഴ്ത്തിയിരുന്നു.

ഇപ്പോഴിതാ ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍ വൈറലാകുകയാണ് സോഷ്യല്‍ മീഡിയയില്‍. 2015ല്‍ വെള്ളപ്പൊക്കത്തെ നേരിട്ട ചെന്നൈയെ അപേക്ഷിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തിയതെന്ന് അദ്ദേഹം കുറിക്കുന്നു.

ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍:

‘നിങ്ങള്‍ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവര്‍ത്തി കൊണ്ടു നിങ്ങള്‍ എന്തിനേകാളും മുകളിലാണ്. .. ‘

മഴ തുടങ്ങിയപ്പോള്‍ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും…ഞങ്ങളെ പോലെ തന്നെ.. വെള്ളത്തിന്റെ അളവ് കൂടുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അതു പരിധി വിടുന്നത് വരെ ഞങ്ങളെ പോലെ….. അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം….

നിങ്ങള്‍ ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല.. അയല്‍കാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങി ഇരുന്നില്ല.. നിങ്ങള്‍ പ്രവര്‍ത്തിക്കുക ആയിരുന്നു… കൂടെ ഉള്ളവരെ രക്ഷപെടുത്താന്‍… സഹായിക്കാന്‍.. നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ തന്നെ പരിഹാരങ്ങള്‍ തേടുകയായിരുന്നു..

നിങ്ങള്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നു.?? എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാന്‍ നിങ്ങള്‍ എവിടുന്നു പഠിച്ചു..?? നിപ വൈറസിനെ നിങ്ങള്‍ പ്രതിരോധിച്ചത് രാജ്യം കണ്ടതാണ്… നിങ്ങള്‍ സഹായത്തിനായി നിലവിളിക്കുന്നില്ല…പരസ്പരം പഴിചാരുന്നില്ല…

നാട്യങ്ങളോ നാടകങ്ങളോ ഇല്ല…നിങ്ങള്‍ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവര്‍ത്തി കൊണ്ടു നിങ്ങള്‍ എന്തിനേകാളും മുകളിലാണ്. … പ്രതികരിക്കുക പ്രതിരോധിക്കുക എന്നത് നിങ്ങളുടെ രക്തത്തിലാണ്…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*