മലപ്പുറത്ത്‌ മമ്പാട് പൊങ്ങല്ലൂരില്‍ ഭൂചലനമെന്ന് സംശയം?ഒരു വീടിന് വിള്ളല്‍…

പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി. കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.

പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു
കളക്ടറേയും തഹസില്‍ദാരേയും വിവരം ധരിപ്പിച്ചു. നിലമ്പൂര്‍ ഡെ.തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ഒരു വീടിന് വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ പരിശോധനകള്‍ നടത്തും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*