ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക്…!!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഭണ്ഡാര തുക സംഭാവന നൽകി ക്ഷേത്രം മാതൃകയായി. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരത്തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയാണ് ഭണ്ഡാരം ദുരിതാശ്വാസനിധിയിലേക്ക് സമർപ്പണം നടത്തിയത്.

കീഴില്ലം കണിയാശേരി മഹാ വിഷ്ണു ക്ഷേത്രം- ഫേസ്ബുക്ക് കുറിപ്പ്;

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈതാങ്ങായി ഒരുക്കിയ ഭണ്ഡാരം ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി സമർപ്പണം നടത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*