Breaking News

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ; അഞ്ചു പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുന്നത്…

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങിയ സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ 12 ലധികം മേഖലകളില്‍ മൂന്നു ഘട്ടങ്ങളിലായി 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

അഞ്ചു പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. അഞ്ചിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ശുചീകരണം, കയറ്റിറക്ക് മേഖലകളില്‍ 20 ശതമാനം വിദേശികളെ നിയമിക്കാം. ഇത്തരം തൊഴിലാളികള്‍ പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ രേഖകളും ധരിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*