കോഹ്‌ലിയെ കണ്ടുപഠിക്കൂ; ഇംഗ്ലണ്ട് താരങ്ങളോട് സഹപരിശീലകന്‍..!!

ഇംഗ്ലണ്ട് താരങ്ങള്‍ വിരാട് കോഹ്‌ലിയെ കണ്ടുപഠിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സഹപരിശീലകന്‍ ഫാര്‍ബ്രെയ്‌സ്. രണ്ടാമിന്നിംഗ്‌സിലെ കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അതിശയകരമായ പ്രകടനമാണ് കോഹ്‌ലി കാഴ്ചവെക്കുന്നത്. ഒരോ പ്രകടനത്തെയും അദ്ദേഹം മെരുക്കിയെടുക്കുന്നത് വിവരണാതീതമാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലി.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സാണ് കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. 521 റണ്‍സാണ് ഇന്ത്യ, ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചുകൊടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 23 റണ്‍സെടുത്തിട്ടുണ്ട്.

168 ലീഡുമായി ഇന്നലെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് കോഹ്‌ലിയും പൂജാരയും ചേര്‍ന്ന് മികച്ച അടിത്തറയൊരുക്കി. പൂജാര 73 റണ്‍സ് നേടി. പാണ്ഡ്യ അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.

രണ്ടു ദിവസത്തെ കളി ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ 498 റണ്‍സ് കൂടി വേണം. 2003ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിന്‍ഡീഡ് പിന്തുടര്‍ന്ന 418 റണ്‍സാണ് നിലവില്‍ രണ്ടാം ഇന്നിങ്ങ്‌സിലെ ഏറ്റവും മികച്ച റണ്‍ചേസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*