കൊച്ചിയില്‍ മുടങ്ങിയിരുന്ന വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് പുനരാരംഭിച്ചു..!

രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‍ കൊച്ചിയില്‍ നിനും നിര്‍ത്തിവച്ചിരുന്ന വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് . എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ ഉപകമ്ബനിയായ അലയന്‍സ് എയറാണ് സര്‍വീസ് നടത്തുന്നത്. 1999 ജൂണ്‍ 10 നാണ് കൊച്ചി നാവിക താവളത്തിലെ വിമാനത്താവളത്തില്‍ നിന്ന് ഇതിനുമുമ്ബ് പൊതുജനങ്ങള്‍ക്കായി വിമാന സര്‍വീസ് നടത്തിയത്.

നെടുമ്ബാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ മുടങ്ങിയിരുന്നു. 26 വരെ നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിടും. നിലവില്‍ നാല് സര്‍വീസുകളാണ് നടത്തുന്നത്. 77 സീറ്റുകളുള്ള ചെറുയാത്രാവിമാനങ്ങളാണ് സര്‍വീസ് നടത്തുക. കോയമ്ബത്തൂരിലേക്കും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസാണ് എയര്‍ഇന്ത്യ നടത്തുന്നത്. ഇന്‍ഡിഗോയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. അതിനുശേഷം കൂടുതല്‍ വിമാനങ്ങള്‍ പറത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 7.25 ഓടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം എത്തിച്ചേര്‍ന്നു. തിരിച്ച്‌ ബെംഗളൂരുവിലേക്കുള്ള വിമാനം 8.30 ന് പുറപ്പെടും. വൈകിട്ട് 5 മണിക്ക് കോയമ്ബത്തൂരില്‍ നിന്നുള്ള വിമാനം എത്തിച്ചേരും. ചൊവ്വാഴ്ച മുതല്‍ നാലു ഷെഡ്യൂളുകള്‍ ഉണ്ടാവും. കാലാവസ്ഥയും മറ്റു സ്ഥിതിഗതികളും വിലയിരുത്തിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിശദസുരക്ഷാപരിശോധനകള്‍ക്ക് ശേഷമാണ് നേവല്‍ ബേസില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. നാവിക ആസ്ഥാനമായതു കൊണ്ടു തന്നെ സുരക്ഷാപരിശോധനകള്‍ ശക്തമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*