കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല: മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്…

മലപ്പെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് കൈകോര്‍ത്ത് മത്സ്യത്തൊഴിലാളികള്‍. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് നൂറോളം മത്സ്യബന്ധന ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

നീണ്ടകരയില്‍ നിന്നും 85 മത്സ്യബന്ധന ബോട്ടുകളും പ്രളയ പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ഒരു സംഘം ഇന്നലെയോടെ തന്നെ പത്തനംതിട്ടയിലെത്തിയിരുന്നു. ലോറികളിലാണ് ഫൈബര്‍ ബോട്ടുകള്‍ ഇവിടെയെത്തിച്ചത്. ഇന്ന് കൂടുതല്‍ സംഘങ്ങള്‍ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്. സൈന്യത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശാനുസരണമാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*