കേരള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി,2016ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്‍കിയത്…

ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി. കേരള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. കെട്ടിടം നിര്‍മിച്ച്‌ അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ പരിഹരിക്കണമെന്നും കരാറില്‍ വീഴ്ച വരുത്തിയാല്‍ 15 ശതമാനം വരെ പിഴ നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു.മന്ത്രിസഭയുടെ അനുമതി കിട്ടിയാലുടന്‍ വിജ്ഞാപനം പുറത്തിറങ്ങും. കെട്ടിട നിര്‍മാണ രംഗത്തെ തട്ടിപ്പുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 2016ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്‍കിയത്.

നിര്‍മിക്കുന്നത് ഫ്ലാറ്റ് എങ്കില്‍ നിര്‍മാതാവ് സ്ക്വയര്‍ മീറ്ററിന് 25 രൂപ തോതില്‍ രജിസ്ട്രഷന്‍ ഫീസ് അടയ്ക്കണം. കെട്ടിടം വാണിജ്യ ആവശ്യത്തിനുള്ളതെങ്കില്‍ സ്ക്വയര്‍ മീറ്ററിന് 100 രൂപയാണ് ഫീസ്.റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം. വ്യക്തിയാണ് രജിസ്ട്രേഷന്‍ എടുക്കുന്നതെങ്കില്‍25000 രൂപയാണ് ഫീസ്.ഒന്നിലേറെ ആളുകളോ കമ്ബനിയോ ആണെങ്കില്‍ 2,50000 രൂപയാണ് ഫീസ്.ബില്‍ഡറും ഏജന്‍റും റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ അതോറിയില്‍ നിന്ന് രജിസ്ട്രേഷന്‍ എടുക്കുകയും പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും വേണം.നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തിനകം കെട്ടിടത്തിന് വരുന്ന എല്ലാ തകരാറുകളും നിര്‍മാതാവ് സ്വന്തം ചെലവില്‍ 30 ദിവസത്തിനകം പരിഹരിക്കണം.

അല്ലാത്തപക്ഷം ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.കരാറില്‍ വീഴ്ച വരുത്തിയാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൈം ലെന്‍ഡിംഗ് റേറ്റിന്റെ രണ്ടു ശതമാനം അധികം നിരക്കില്‍ പിഴ നല്‍കണം. നിലവില്‍ 13 ശതമാനമാണ് നിരക്ക്. രണ്ട് ശതമാനം കൂടി ചേരുമ്ബോള്‍ 15 ശതമാനം വരെ പിഴ നല്‍കേണ്ടി വരാം.വീഴ്ച വരുത്തുന്നത് നിര്‍മാതാവെങ്കില്‍ ഉപഭോക്താവിനും ഉപഭോക്താവാണ് വീഴ്ച വരുത്തുന്നതെങ്കില്‍ നിര്‍മാതാവിനുമാണ് പിഴ നല്‍കേണ്ടത്.

ഭൂമിയുമായി ബന്ധപ്പെട്ട കാരണത്താല്‍ ഉപഭോക്താവിന് നഷ്ടം നേരിട്ടാല്‍ നിര്‍മാതാവ് നഷ്ടപരിഹാരം നല്‍കണം. ഉപഭോക്താവ് യഥാസമയം പണം നല്‍കാതിരുന്നാല്‍ നിര്‍മാതാവിന് കരാറില്‍ നിന്ന് പിന്‍മാറാനും വ്യവസ്ഥയുണ്ട്.കരാര്‍ ലംഘനം, അപ്പലെറ്റ് ട്രിബ്യൂണല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മുന്ന് വര്‍ഷം വരെ തടവും പദ്ധതി തുകയുടെ 10 ശതമാനം വരെ പിഴയും നിര്‍മാതാവിനു മേല്‍ ചുമത്തുന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ ചട്ടത്തിലും അതേപടി നിലനിര്‍ത്തിയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*