കേരളത്തിന് ഷാര്‍ജയുടെ സഹായഹസ്തം, ആദ്യഘട്ടമായി 4 കോടി രൂപ നല്‍കും…

കേരളത്തിന് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ക്കാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. കേരളത്തിന് ആദ്യഘട്ടമായി 4 കോടി രുപ ഷാര്‍ജ സഹായമായി നല്‍കും. യുഎഇ ക്രസന്റ് വഴി കേരളത്തില്‍ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ മലയാളികളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായതിനാല്‍ ഇംഗ്ലീഷിനും അറബിക്കും പുറമേ മലയാളത്തിലും ശൈഖ് മുഹമ്മദ് വിഷയം ട്വീറ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*