കേരളത്തിനായി പ്രവാസി മലയാളികളോട് സഹായമഭ്യര്‍ത്ഥിച്ച്‌ നടി ആശ ശരത്..!!

കേരളത്തിലെ പ്രളയബാധിതര്‍ക്കായി പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ നടി ആശ ശരത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ആശ സഹായം അഭ്യര്‍ത്ഥിച്ചത്. വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ക്കുപരി പണമാണ് ഇപ്പോള്‍ ആവശ്യം.

പ്രവാസികളുടെ സഹായം ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യണമെന്നും ആശ പറഞ്ഞു. എല്ലാവരും ഒരുമിച്ച്‌ നിന്ന് കേരളത്തെ സഹായിക്കണമെന്നും ആശ വ്യക്തമാക്കി. എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് സമാധാനം ഉണ്ടാകട്ടെയെന്നും ആശ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*