കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് രാഹുലിന്‍റെ അഭ്യര്‍ത്ഥന..

കേരളത്തിലെ പ്രളയം സമാനതകളില്ലാത്ത ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് രാഹുല്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട പ്രധാനമന്ത്രി കേരളത്തിലെ പ്രളയത്തെ എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*