കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ സമരം…

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ സമരം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ സഹായസൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

സഹായം കേന്ദ്രത്തിന്റെ കാരുണ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയില്‍ കേരളാ ഹൗസടക്കം നിരവധിയിടങ്ങളില്‍ പ്രതിഷേധിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. ഇതിനിടെ പോലീസ് വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. വിദ്യാര്‍ഥികളെ തടയാനുള്ള ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ മറികടന്നാണ് റോഡ് ഉപരോധിച്ചത്. ഇതോടെ പോലീസ് പെണ്‍കുട്ടികളെയടക്കം മര്‍ദ്ദിക്കുകയും നിലത്ത് വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*