കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണം,ഗതാഗതം സ്തംഭിച്ചു…

വടക്കന്‍ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുക്ക് പൂര്‍ണ്ണം. വളരെ കുറച്ച്‌ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.കെ എസ് ആര്‍ ടി സി യും പണിമുടക്കില്‍ പങ്കെടുത്തത് സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചു.വടക്കന്‍ കേരളത്തില്‍ മോട്ടാര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണമാണ്. സ്വകാര്യ ബസ്സുകളും, ഓട്ടോ ടാക്‌സി വാഹനങ്ങളും, ചരക്ക് ലോറികളും നിരത്തിലിറങ്ങിയില്ല.കെഎസ്‌ആര്‍ടിസി യും പണിമുടക്കിയതോടെ പൊതുഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.

ഇരുചക്ര വാഹനങ്ങളും വളരെ കുറച്ച്‌ സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്.പണിമുടക്കിയ തൊഴിലാളികള്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം കിസ്ഡസണ്‍ കോര്‍ണ്ണറില്‍ സമാപിച്ചു.കോഴിക്കോട് ജില്ലയില്‍ ഭൂരിഭാഗം കടകളും അടഞ്ഞ് കിടന്നു, സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു, റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവരെ സഹായിക്കാന്‍ പോലീസ് സൗകര്യമൊരുക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*