കഴുത്തറ്റം വെള്ളത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്; വഞ്ചിയില്‍ കുടുംബത്തെ രക്ഷപ്പെടുത്തി..!!

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. നിരവധി നഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്ന് പറഞ്ഞ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇന്നലെ വോയ്‌സ് ക്ലിപ്പ് അയച്ചിരുന്നു.

വീടിനുളളിലേക്ക് വെള്ളം കയറിയെന്നും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് പറഞ്ഞാണ് ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ വോയ്‌സ് ക്ലിപ്പിട്ടത്.

താനും കുടുംബവും ഇപ്പോള്‍ സുരക്ഷിതരാണെന്നും വഞ്ചിയിലാണ് വീടിനുള്ളില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. വീടിനുള്ളില്‍ വരെ കഴുത്തറ്റം വെള്ളമുണ്ടായിരുന്നുവെന്ന് ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*