കനത്ത മഴ: സംസ്ഥാനത്ത് മരണ സംഖ്യ 23ആയി ഉയര്‍ന്നു,ഒരാളുടെ മൃതദേഹം കണ്ടെടുത്തു…

നിലമ്പൂര്‍ ചെട്ടിയാം പാറയിലെ ആദിവാസില്‍ കോളനിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി . സംസ്ഥാനത്ത് മരണസഖ്യ 23 ആയി ഉയര്‍ന്നു .ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു . സുബ്രഹ്മണ്യന്‍റെ അമ്മ, ഭാര്യ,രണ്ട് മക്കള്‍, ബന്ധുവായ മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.രാത്രിസമയത്ത് ഉറങ്ങി കിടക്കുകയായിരുന്ന വീട്ടിലെ അംഗങ്ങളെല്ലാം വീടോടെ ഒലിച്ചു പോയി. ചെട്ടിയാം പാറയില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*