കനത്ത മഴ: നെടുമ്പാശേരി വിമാനത്താവളത്തിലെ ആശങ്ക ഒഴിയുന്നില്ല…

കനത്ത മഴയെത്തുടര്‍ന്ന് ചെങ്കല്‍ത്തോട്ടില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ നെടുന്പാശേരി വിമാനത്താവളത്തില്‍ ആശങ്ക ഒഴിയുന്നില്ല. പെ​രി​യാ​റി​ല്‍ വെ​ള്ള​മു​യ​ര്‍​ന്ന​പ്പോ​ള്‍ കൈ​വ​ഴി​യാ​യ ചെ​ങ്ക​ല്‍​തോ​ട്ടി​ല്‍​നി​ന്നും ഓ​വു​ചാ​ലു​ക​ള്‍ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വ്യാഴാഴ്ച വൈകിട്ട് വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തു​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ര്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി.

ചെ​റു​തോ​ണി​യി​ല്‍​ നി​ന്നും ഇ​ന്ന് സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ച്ച​യോ​ടു​കൂ​ടി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് ഇ​തു​സം​ബ​ന്ധി​ച്ച സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ലു​ക​ള്‍ വ​ഴി വ​രു​ന്ന വെ​ള്ളം റ​ണ്‍​വേ​യി​ലേ​ക്കു ക​യ​റാ​തെ ത​ത്സ​മ​യം പു​റ​ത്തേ​യ്ക്കു ക​ള​യു​ന്ന​തി​നു പ​ന്പ് സെ​റ്റു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*