കണ്ണൂര്‍ വിമാനത്താവളം: സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ്…

സെപ്റ്റംബര്‍ പതിനഞ്ചിനകം തന്നെ രാജ്യാന്തര വിമാനത്താവളത്തിനുള്ള അന്തിമ ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കി. വിമാനത്താവളത്തില്‍ നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വ്വീസുകള്‍ക്കും അനുമതി ഉണ്ട്. എന്നാല്‍ വിദേശ കമ്പനികളുടെ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. \

ഇതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ നല്‍കാനും യോഗത്തില്‍ ധാരണയായി. ഇത് കൂടാതെ വിമാനത്താവളത്തിന്റെ പരിമിതികള്‍ മനസിലാക്കുന്നതിനായി പുതിയ വ്യവസ്ഥകള്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കുമെന്നും അറിയിച്ചു. യോഗത്തില്‍ പല പല ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*