കാലവര്‍ഷക്കെടുതിയില്‍ ഗതാഗത മാര്‍ഗ്ഗങ്ങളും നിലച്ചു…

പ്രളയം വിതച്ച ദുരിതത്തിനൊപ്പം ഗതാഗത മാര്‍ഗങ്ങള്‍ കൂടി പൂര്‍ണമായും സ്‌തംഭിച്ചത് കേരളത്തിന് കൂടുതല്‍ തിരിച്ചടിയായി. നിലവില്‍ മദ്ധ്യ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇതിനൊപ്പം തോട്ടപ്പള്ളി സ്‌പില്‍വേ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം – എറണാകുളം ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും.

കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ വച്ച്‌ വാഹനങ്ങളെ തടയാന്‍ പൊലീസിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി നാമമാത്ര ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

പ്രതികൂല സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് പൂര്‍ണ തോതില്‍ സ‌ര്‍വീസ് നടത്താന്‍ ആകുന്നില്ല. എന്നാല്‍ കോര്‍പ്പറേഷന് ഇന്ധനക്ഷാമം ഇല്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ കോര്‍പ്പറേഷന്റെ മിക്ക ഡിപ്പോകളും വെള്ളത്തിനടിയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*