ജെറ്റ് എയര്‍വേസ് 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും..

ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് വരും മാസം 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും. ആഭ്യന്തര വിമാനസര്‍വീസിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മുംബൈ, ഡെല്‍ഹി, ബംഗളൂരൂ എന്നീ മൂന്നു ഹബ്ബുകളില്‍ നിന്നാണ് രാജ്യത്തെ വളര്‍ന്നുവരുന്ന വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസ് ആരംഭിക്കുക.

ഇതില്‍ നോണ്‍ സ്‌റ്റോപ് ഫ്‌ളൈറ്റുകളും വണ്‍ സ്‌റ്റോപ് ഫ്‌ളൈറ്റുകളുമുണ്ടായിരിക്കും. ഈ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന രാജ്യാന്തര, ആഭ്യന്തര വിമാന യാത്രാവശ്യങ്ങള്‍ നിറവേറ്റുകയെന്നതും പുതിയ ഫ്‌ളൈറ്റുകളുടെ ലക്ഷ്യമാണ്.

മധ്യ പ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോറില്‍നിന്നു ജോധ്പൂര്‍, വഡോദര നഗരങ്ങളിലേക്ക് പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കും. ചണ്ഢീഗഡ് – ലക്‌നോ, അഹമ്മദാബാദ് -ജോധ്പൂര്‍, വഡോദര- ജയ്പ്പൂര്‍ ഫ്‌ളൈറ്റുകളും ഉടനേ ആരംഭിക്കും.

ഈ മേഖലകളില്‍ വിമാന സര്‍വീസ് നടത്തുന്ന ഏക കമ്ബനിയായി ജെറ്റ് എയര്‍വേസ് ഇതോടെ മാറും. മുംബൈ -ഗുവാഹട്ടി, ഡെല്‍ഹി -ബാഗ്‌ദോഗ്ര എന്നീ റൂട്ടുകളില്‍ നോണ്‍ സ്‌റ്റോപ് ഫ്‌ളൈറ്റിന്റെ എണ്ണം കൂട്ടുന്നതിനൊപ്പം മുംബൈ -ബാഗ്‌ദോഗ്ര, ഡല്‍ഹി- ഗുവാഹട്ടി റൂട്ടുകളില്‍ വണ്‍ സ്‌റ്റോപ് ഫ്‌ളൈറ്റും ആരംഭിക്കും.

ബംഗളരൂ- ഇന്‍ഡോര്‍, ഇന്‍ഡോര്‍- കൊല്‍ക്കൊത്ത എന്നീ റൂട്ടുകളില്‍ നോണ്‍ സ്‌റ്റോപ് സര്‍വീസ് തുടങ്ങുന്നതിനൊപ്പം ചണ്ഢീഗഡിലേക്കും സര്‍വീസ് തുടങ്ങും. കോയമ്പത്തൂരില്‍നിന്നു ഹൈദരാബാദിലേക്കും, വിശാഖപട്ടണത്തുനിന്നു മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ മധ്യത്തില്‍ കിടക്കുന്ന ഇന്‍ഡോറിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്തു കൂടുതല്‍ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുവാന്‍ ജെറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍നിന്നു രാജ്യത്തെ 14 പ്രമുഖ നഗരങ്ങളിലേക്ക് ജെറ്റ് എയര്‍വേസ് സര്‍വീസ് നടത്തും.
കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ബംഗളരൂ എന്നീ മെട്രോകളിലേക്കും ഇന്‍ഡോറില്‍നിന്നു നേരിട്ടു ഫ്‌ളൈറ്റ് ലഭ്യമാക്കും. ഇതിനെ രാജ്യാന്തര സര്‍വീസുമായി ബന്ധിപ്പിക്കുകയും ചെയ്യും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*