Breaking News

ജയരാജന്‍റെ മന്ത്രി സ്ഥാനം : പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി പ്രതിപക്ഷനേതാവ്…

ഇ.പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി ,വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇ.പി.ജയരാജന്‍ നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

ജയരാജനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും,മാത്രമല്ല ഇ.പി.ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് ഇപ്പോഴത്തെ ഭാഷ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*