ജപ്പാന്‍ സൂപ്പര്‍താരം കിസുകെ ഹോണ്ട ഓസ്ട്രേലിയ എ ലീഗിലേക്ക്…

ജപ്പാന്‍ സൂപ്പര്‍താരവും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുമായ കിസുകെ ഹോണ്ട ഇനി എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിക്ക് വേണ്ടി ബൂട്ടണിയും. നിലവിലെ എ ലീഗ് ചാമ്പ്യന്‍  മാരാണ് മെല്‍ബണ്‍ വിക്ടറി.ഒരു വര്‍ഷത്തെ കരാറിലാണ് ഹോണ്ട ഒപ്പു വച്ചിരിക്കുന്നത്. 13 വര്‍ഷത്തിലെ ചരിത്രത്തില്‍ മെല്‍ബണ്‍ വിക്ടറി നടത്തുന്ന എറ്റവും വലിയ സൈനിംഗാണിത്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനായി മികച്ച പ്രകടനം കാഴ്ചവെച്ചതു ഹോണ്ടയാണ്.എസി മിലാന്‍, സി എസ് കെ എ മോസ്‌കോ തുടങ്ങിയ യുറോപ്യന്‍ ക്ലബുകള്‍ക്കു വേണ്ടിയും മെക്‌സിക്കന്‍ ക്ലബ്ബായ പചുകയ്ക്കും വേണ്ടിയും ഹോണ്ട കളിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*