ഇറ്റലിയില്‍ അടിയന്തരാവസ്ഥ : കനത്ത മഴയും കാറ്റുമൂലം പാലം തകര്‍ന്നു വീണതാണ് കാരണം…

ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.കനത്ത കാറ്റിനും മഴയ്ക്കുമിടെ കൂറ്റന്‍ പാലം തകര്‍ന്നുവീണ് 39 പേരാണ് മരിച്ചത്. ഇറ്റലിയെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന എ10 ഹൈവേയില്‍ പോള്‍സിവെറ നദിക്കു മുകളിലുള്ള മൊറാണ്ടി പാലത്തിന്റെ ഒരു ഭാഗമാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി തകര്‍ന്നുവീണത്. നിരവധി വാഹനങ്ങളും ഒപ്പം നിലംപൊത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*