ഇന്‍ഫോസിസ് സിഎഫ്‌ഒ രംഗനാഥ് രാജിവച്ചു…

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍  രംഗനാഥ് രാജിവച്ചു. കമ്ബനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ 2018 നവംമ്ബര്‍ 16 വരെ രംഗനാഥ് സ്ഥാനത്ത് തുടരും. അടുത്ത സിഎഫ്‌ഒയ്ക്കുള്ള അന്വേഷണത്തിലാണെന്ന് കമ്പനിയെന്നു വൃത്തങ്ങള്‍ അറിയിച്ചു.

8 വര്‍ഷം ഇന്‍ഫോസിസില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള രംഗനാഥ്, കണ്‍സള്‍ട്ടിങ്, ഫിനാന്‍സ്, റിസ്‌ക് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്നു വര്‍ഷത്തെ സിഎഫ്‌ഒ സ്ഥാനത്തില്‍ ഉള്‍പ്പെടെ, ഇന്‍ഫോസിസില്‍ കഴിഞ്ഞ 18 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ടിരിക്കുന്നുവെന്നും.

പ്രൊഫഷണനില്‍ പുതിയ മേഖലകളില്‍ അവസരങ്ങള്‍ തേടാനാണ് ഇനി ഉദ്ദേശിക്കുന്നതെന്നും രാജിക്കുശേഷം രംഗനാഥ് പറഞ്ഞു.കഴിഞ്ഞ മൂന്ന് സുപ്രധാന വര്‍ഷങ്ങളില്‍ കമ്പനിക്കുണ്ടായ അനിയന്ത്രിതമായ സാമ്പത്തികനഷ്ടം നികത്താനും ശക്തമായ മൂലധന ആസൂത്രണം നടപ്പിലാക്കാനും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ടന്നും നിലേക്കനി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*