മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു..!!

സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ എന്നിവയുടെ സേവനമാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു.

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും ഇതോടനുബന്ധിച്ച്‌ നിര്‍ത്തി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്രില്‍ നടത്തുന്നതിലാണ് ഈ നടപടി. സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അധികാരികള്‍ കൊണ്ടു വരാറുണ്ട്.

2005 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടയ്ക്ക് ബര്‍ഷി സ്‌റ്റേഡിയത്തിന് പുറത്ത് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയ സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചു വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*