ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും..

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമെന്ന് കമ്പനി അറിയിച്ചു. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്.മാരുതി വാഹനങ്ങളുടെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നു.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സും, കാറുകള്‍ക്ക് വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികള്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ത്തിയപ്പോള്‍ ബെന്‍സ് കാറുകള്‍ക്ക് നാല് ശതമാനമാണ് വില ഉയര്‍ത്തുന്നത്. അടുത്ത മാസം സെപ്റ്റംബര്‍ മുതലാണ് പ്രാബല്യത്തില്‍ വരുത്തുന്നത്.മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കും ഉയര്‍ത്തിയ വില ബാധകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*