ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ്…!!

സംസ്ഥാനത്ത് ഇന്ധനക്ഷാമമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് വന്‍ തോതില്‍ പെട്രോളാണ് ജനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും അളുകള്‍ അനവാശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി അറിയിച്ചു. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചിയിലെ റിഫൈനറി പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബി.പി.സി.എല്‍ വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയില്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത തടസം മൂലം ചരക്കുനീക്കത്തില്‍ ചെറിയ പ്രശ്‌നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബി.പി.സി.എല്‍ കേരളാ റീടെയില്‍ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യര്‍ പറഞ്ഞു.

അതേസമയം, പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാല്‍ പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇത് പൊതുഗതാഗതത്തെ സാരമായി ബാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പമ്പ് ഉടമകള്‍ക്ക് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*